ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയിലൂടെ ശേഖരിച്ച 2095 പൗണ്ട് ( Rs 211176) രണ്ടായി വീതിച്ചു
105588 ( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിയെട്ടു രൂപ വീതം) മുരിക്കാശ്ശേരി, പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ് സിക്കും ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ ശിവദാസനും കൈമാറി . ഇവർക്ക് രണ്ടുപേർക്കും വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തിയത് , പടമുഖം സ്നേഹ മന്ദിരത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ രാജു ഡെയ് സിക്ക് 105588 രൂപയുടെ ചെക്ക് കൈമാറി . രാമപുരം വടക്കേപുളിക്കൽ ശിവദാസന്റെ വീട്ടിൽ എത്തി ഇരട്ടച്ചിറ വികസനസമിതി പ്രസിഡണ്ട് റോയ് ചെറിയാൻ സദാശിവന്റെ മകൾ ദിവ്യയ്ക്ക് 105588 രൂപയുടെ ചെക്ക് കൈമാറി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു .

ഡെയ്സിയെ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ബെർമിഹാമിൽ
താമസിക്കുന്ന മുരിക്കാശേരി സ്വദേശി തേക്കലകാട്ടിൽ ജയ്മോൻ ജോർജാണ് ശിവദാസനെ സഹായിക്കാൻ മുൻപോട്ടു വന്നത് ലിവർപൂളിൽ താമസിക്കുന്ന തോമസ് ജോർജാണ് (തൊമ്മൻ ).
ഞങ്ങൾ  ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യേ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്, .എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
	
		

      
      



              
              
              




            
Leave a Reply