സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയില്‍ അഭിനയം കുറിച്ച താരം തന്റെ അഭിനയ മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും തമിഴ് സിനിമയിലെ പ്രശസ്ത നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.എന്നാല്‍ ഇന്നലെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കേട്ടത്. ബംഗൂളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിയെ ഒരു അഞ്ജാതന്‍ ആക്രമിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ ഷെഫ് ഷൂട്ടിങിനായി ബംഗുളൂരു എയര്‍പോര്‍ട്ടില്‍ എത്തിയ വിജയ് സേതുപതിയെ അഞ്ജാതന്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.

പുറകില്‍ നിന്ന് ഓടി വച്ച അജ്ഞാതന്‍ വിജയ് സേതുപതിയെ ചാടി ചവിട്ടുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതിക്ക് അടുത്തായി നിന്ന ബോഡിഗാര്‍ഡ്‌സിനാണ് ഈ ചവിട്ട് ഏറ്റത്. ഈ ദൃശ്യങ്ങളായിരുന്നു വൈറലായത്.

എന്നാല്‍ എന്താണ് അവിടെ സംഭവിച്ചതെന്നും മറ്റും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിജയ് സേതുപതിയോട് മദ്യപിച്ച ഒരു യുവാവ് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാവ് മദ്യപിച്ചതിനാല്‍ സെല്‍ഫി എടുക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ യുവാവ് വിജയ് സേതുപതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കൂടാതെ വിജയ് സേതുപതിയെ ഇയാള്‍ തെറി വിളിക്കുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ക്ക് എതിരെ വിജയ് സേതുപതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിഷയം സംസാരിച്ചു തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.