തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും. രാവിലെ 10.30 ഓടെ അമ്മ പ്രഭ സുരേഷ് ജാമ്യ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഹാജരാക്കി. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളുമാണ് ജയില്‍ സൂപ്രണ്ടിന് കൈമാറിയത്.ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയും മറ്റ നടപടികളും പൂര്‍ത്തിയാക്കി ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവയ്പിച്ച ശേഷമായിരിക്കും സ്വപ്നയെ പുറത്തേക്ക് അയക്കുക. വിശദമായ പരിശോധനയ്ക്കു ശേഷം 11. 30ഓടെ സ്വപ്‌ന ജയില്‍ മോചിതയാകുമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രേഖകള്‍ ജയിലില്‍ സമര്‍പ്പിച്ച ശേഷം പ്രഭ സുരേഷ് വാഹനത്തിലേക്ക് മടങ്ങി. ജയിലില്‍ ഏറെ സമയം കാത്തിരിക്കുന്നതില്‍ തടസ്സമുള്ളതിനാലാണിത്. സ്വപ്‌ന ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രഭ സുരേഷ് മടങ്ങുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു.അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വപ്‌ന സുരേഷ് എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നറിയേണ്ടതുണ്ട്.പല കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച സ്വപ്‌നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ് ജാമ്യ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങാന്‍ കഴിയുന്നത്.