ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ : ലിവർപൂൾ സമാധാന രാജ്ഞിയുടെ നാമധേയത്തിലുള്ള സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ മതബോധന ദിനവും സമ്മാനദാനവും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാഥിതിയായിരുന്നു.

രാവിലെ 10 മണിക്ക് അഭിവന്ദ്യ പിതാവിൻ്റെ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിച്ചത് .ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉത്‌ഘാടനം ചെയ്തു. രൂപതാധ്യക്ഷനും ,വികാരിയും ട്രസ്റ്റിമാരും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ച് തിരിതെളിച്ച് ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തത് മതബോധനം നൽകുന്നതിലുള്ള കൂട്ടായ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കോവിഡ് മൂലം വാർഷികം മുടങ്ങിയിരുന്നതിനാൽ കഴിഞ്ഞ 2 വർഷം നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരുടെ പ്രതിജ്ഞയും മിഷൻ ലീഗ് സംഘടനാംഗങ്ങളുടെ മെഡൽ വിതരണവും നടന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികൾ അത്യന്തം മനോഹരമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വികാരി ഫാ.ആൻഡ്രൂസ് ചെതലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ശ്രീ. വർഗ്ഗീസ് ആലുക്ക, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ റോമിൽസ് മാത്യു, ഹെഡ് ടീച്ചർ ശ്രീമതി ഡെന്ന ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻ്റ് ഹെഡ് ടീച്ചർമാരായ സൂസൻ സാജൻ, റിയ ജോസി, ലീഡർമാരായ റോസ്മേരി ജോർജ്, ബാരി ഷീൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങിയ ഒരു ടീം വാർഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു.