ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നികുതി വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ധനമന്ത്രി ഋഷി സുനക്. നികുതി വെട്ടികുറയ്ക്കുന്നതിനുള്ള വിശദമായ പദ്ധതികൾ തയ്യാറാക്കാൻ സുനക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. ദാനനികുതിയിൽ (inheritance tax) ഇളവ് കൊണ്ടുവരുന്നതുൾപ്പെടെയുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ഈ പാർലമെന്റിന്റെ അവസാനത്തോടെ നികുതികൾ കുറയുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ട്രഷറി വക്താവ് പറഞ്ഞു. നികുതി സമ്പ്രദായം നിരന്തര അവലോകനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധി കാരണം നികുതികൾ ഉയർത്തേണ്ടി വന്നിട്ടുണ്ടെന്ന് ഒക്ടോബറിൽ മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ മുന്നോട്ട് നീങ്ങുമ്പോൾ നികുതി കുറയ്ക്കാനാണ് അവർ ലക്ഷ്യമിടുന്നത്. നികുതികൾ കുറയ്ക്കുക എന്നതാണ് ഇനിയുള്ള തന്റെ ദൗത്യമെന്ന് കൺസർവേറ്റീവ് പാർട്ടി സംഘടിപ്പിച്ച ഒരു ഓൺലൈൻ ചർച്ചയിൽ സുനക് പറഞ്ഞിരുന്നു.
ഹരിത ഊർജ്ജം ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് നിരക്കുകൾ കുറയും. ദാനനികുതിയുടെ പരിധി വർധിപ്പിക്കാനുള്ള പദ്ധതികളിൽ ട്രഷറി പ്രവർത്തിക്കുന്നുണ്ടെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.
Leave a Reply