അമ്മയെ കൊലപ്പെടുത്തിയ 22 കാരിയായ മകൾ അറസ്റ്റിൽ. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് യുവതി അമ്മയെ കൊലപ്പെടുത്തിയത്.അമ്മയെ ഇല്ലാതാക്കി രണ്ടാനച്ഛനെ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു മകളുടെ ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ മകള്‍ ബികോ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ യുവിക റെഡ്ഡി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

യുവികയും അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവായ നവിനും ചേര്‍ന്നാണ് കൊല നടത്തിയത്. ഇന്നോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുറച്ച് കാലങ്ങളായി അര്‍ച്ചനയും നവീനും അകന്ന് കഴിയുകയായിരുന്നു. മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തു. അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു നവീന്റെ പദ്ധതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാടത്തോടെയാണ് ജീവിച്ചത്. 33 കാരനായ നവീന്‍ ജിം ട്രെയിനറാണ്.