പോലീസിനെ ഭയന്ന് എട്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റ നില ഗുരുതരം, ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തിലാണു പോലീസ് ഫ്ലാറ്റിലെത്തിയത്. ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച് യുവാവ് എട്ടാം നിലയിൽ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. കായംകുളം സ്വദേശി അതുൽ എന്ന 22ക്കാരൻ നിലവിൽ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാൽക്കണിയിൽ നിന്നും കാർ ഷെഡ്ഡിന് മുകളിലേക്കായിരുന്നു പ്രതി വീണത്. വീഴ്ചിൽ അലുമിനിയം ഷീറ്റ് തുളച്ച് കയറി തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 15 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിൽ നടക്കുകയായിരുന്ന ലഹരി പാർട്ടിയിലേക്ക് അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ട് ഭയന്ന അതുൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
ഫ്ളാറ്റിൽ നിന്നും യുവതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്വിന്(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരാണ് അതുലിനെ കൂടാതെ പിടിയിലായ മറ്റുള്ളവർ. സംഘത്തിന്റെ പക്കൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്ളാറ്റിൽ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
അതുൽ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. ഇവർ നിലവിൽ റിമാൻഡിലാണ്. ചികിത്സയിൽ കഴിയുന്ന അതുലിന്റെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.
Leave a Reply