ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- തനിക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ഒഴിവാക്കാനുള്ള ആൻഡ്രൂ രാജകുമാരന്റെ ഹർജി യുഎസ് കോടതി ബുധനാഴ്ച തള്ളി. 2001 ൽ 17 വയസ്സുകാരിയായ വിർജിനിയ ഗിഫറിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് കേസാണ് ആൻഡ്രൂ രാജകുമാരന് എതിരെ നിലനിൽക്കുന്നത്. ലൈംഗികാരോപണ കുറ്റങ്ങളിൽ പ്രമുഖനായ ജഫ്രി എപ്സ്റ്റെയിനുമായി 2009 ൽ വിർജിനിയ നടത്തിയ കോൺട്രാക്ട് ചൂണ്ടിക്കാട്ടിയാണ് ആൻഡ്രൂ രാജകുമാരനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആരോപണം ഒഴിവാക്കാനാവില്ലെന്നും കേസ് തുടരുമെന്നും യുഎസ് കോടതി വിധിച്ചു. തനിക്ക് ഇത്തരമൊരു ആരോപണത്തിൽ പങ്കില്ലെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം അധികൃതർ വിസമ്മതിച്ചു.
ന്യൂയോർക്ക് കോടതി ജഡ്ജി ലൂയിസ് എകാപ്ലൻ ആണ് ഈ വിധി പുറപ്പെടുവിച്ചത്. എന്നാൽ തന്റെ വിധി ആൻഡ്രൂ രാജകുമാരന് എതിരെയുള്ള ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വ്യക്തമാക്കുന്നതല്ലെന്നും, കേസ് തുടർന്നും മുന്നോട്ടുപോകുമെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ വിധി ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി.
രാജകുമാരൻെറ ഹർജി തള്ളിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് വിർജിനിയ അറിയിച്ചു. ഇത്തരത്തിൽ കേസ് മുന്നോട്ടു പോയാൽ അത് രാജകുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും.
Leave a Reply