യുകെയിലെ ഏറ്റവുംവലിയ ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം കുറിച്ചു .ഫെബ്രുവരി 13 ഞായറാഴ്ച കൊവൻട്രിയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി മീറ്റിങ്ങിൽ വെച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത് . ഫെബ്രുവരി പതിനഞ്ചാം തീയതി മുതൽ മാർച്ച് 31 വരെയാണ് ക്യാമ്പയിൻ കാലാവധി.

ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയിൽ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് അൻപത് ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
2019 ൽ സിപിഎം ജനറൽസെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ആണ് സമീക്ഷ യുകെ യുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തത് .

ഒരു നൂറു ദിനങ്ങൾ ഒരായിരം മെമ്പറുമാർ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആവർഷത്തെ ക്യാമ്പയിനിലൂടെ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം ഇടതുപക്ഷ സഹയാത്രികരെ സംഘടനയിൽ എത്തിക്കാനായി .സമീക്ഷ യുകെയുടെ ബ്രാഞ്ചുകൾ ഉള്ള പ്രദേശങ്ങളിലെ പുരോഗമന ആശയഗതിക്കൊപ്പം നിലകൊള്ളുന്ന സുഹൃത്തുക്കളെയും സഖാക്കളെയും ഇടതുപക്ഷ സാംസ്കാരിക സംഘടനയുടെ കാലിക പ്രസക്തി ബോധ്യപ്പെടുത്തി ഒപ്പം നിർത്തിക്കൊണ്ട് സംഘടനയുടെ മുന്നൊട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തിൽ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് , നല്ലൊരു നാളേയ്ക്കായ് സമീക്ഷ യുകെയിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും മുന്നോട്ടു വരാൻ തയ്യാറാവണം എന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു . സമീക്ഷ യുകെ ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ. താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യുകെ സെക്രട്ടറിയേറ്റ് മെമ്പർമാരെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു .

ഉണ്ണികൃഷ്ണൻ ബാലൻ – 07984744233 , ജോഷി ഇറക്കത്തിൽ – 07577531527 , മോൻസി തൈക്കൂടൻ – 07904314940