ന്യൂസ് ഡെസ്ക് മലയാളം യുകെ
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വളപ്പിലെ ന്യൂട്ടന്റെ ആപ്പിൾ മരം യൂനിസ് കൊടുങ്കാറ്റിൽ കടപുഴകി. 1954-ലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ബോട്ടാണിക്കൽ ഗാർഡനിൽ ന്യൂട്ടൻെറ ആപ്പിൾമരം വച്ചുപിടിപ്പിച്ചത്. 68 വർഷമായി ബൊട്ടാണിക്കൽ ഗാർഡൻെറ ബ്രൂക്ക്സൈഡ് പ്രവേശനകവാടത്തിൽ നിലനിന്നിരുന്ന ആപ്പിൾ മരം മറിഞ്ഞുവീണത് വലിയ നഷ്ടമാണെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു.
ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ തലയിൽ വീണപ്പോഴാണ് ന്യൂട്ടൻ ഗുരുത്വാകർഷണ നിയമത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചതെന്ന കഥ ലോകപ്രശസ്തമാണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിലേയ്ക്ക് നയിച്ച യഥാർത്ഥവൃക്ഷം ലിങ്കൺഷെയറിലെ ഗ്രന്ഥാമിലെ വൂൾസ്തോർപ്പ് മാനറിലാണ്. ന്യൂട്ടൻെറ യഥാർത്ഥ ആപ്പിൾ മരത്തിൽ നിന്ന് ബഡ് ചെയ്ത് വികസിപ്പിച്ച മൂന്ന് ആപ്പിൾ മരങ്ങളിൽ ഒന്നായിരുന്നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റിയിലെ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത വൃക്ഷം നട്ടുപിടിപ്പിച്ച് ന്യൂട്ടൻ ആപ്പിൾ മരത്തിൻെറ പാരമ്പര്യം നിലനിർത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.
Leave a Reply