ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്