ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: ബർമിംഗ്ഹാം സിറ്റി സെന്ററിൽ പട്ടാപ്പകൽ കൗമാരക്കാർക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. കോർപ്പറേഷൻ സ്ട്രീറ്റിലും പ്രിയോറി ക്വീൻസ്‌വേയിലും വച്ചാണ് രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആൺകുട്ടികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകശ്രമം ആരോപിച്ച് നിരവധി യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്വേഷണം പുരോഗമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. സംഭവത്തിന്‌ പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ആക്രമണം ഉണ്ടായതെന്നും നഗരം സുരക്ഷിതമല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

“ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ സിറ്റി സെന്ററിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റു. അതിനെ തുടർന്ന് നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.” – പോലീസ് പ്രസ്താവനയിൽ പറയുന്നു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ പോലീസിൽ ബന്ധപ്പെടണം. യുവാക്കൾ കത്തിയുമായി നഗരമധ്യത്തിലേക്ക് ഇറങ്ങുന്നതും ആക്രമണം നടത്തുന്നതും ആശങ്കാജനകമായ കാര്യമാണെന്ന് പോലീസ് അഭിപ്രായപ്പെട്ടു.