അയർലണ്ടിലെ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനിൽ സമാപനമായി . മാർച്ച് 26 ശനിയാഴ്ച 2 മണിയോട് കൂടി ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്റ് സഖാവ് ഷിനിത്ത് എ .കെ ഉദ്ഘാടനം ചെയ്തു . സഖാവ് ജീവൻ മാടപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഖാവ് പ്രീതി മനോജ് സ്വാഗതം ആശംസിച്ചു . തുടർന്ന് സഖാവ് പ്രിയ വിജയ് രക്തസാക്ഷി പ്രമേയവും സഖാവ് കെ എസ് നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു . സമ്മേളനം സഖാവ് സരിൻ വി സദാശിവൻ , മെൽബ സിജു , എബ്രഹാം മാത്യു എന്നിവരെ പ്രസീഡിയം ആയി തിരഞ്ഞെടുത്തു .
ഉക്രൈൻ റഷ്യ യുദ്ധത്തിനെതിരെയും യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും പ്രതിപാദിച്ചുകൊണ്ട് സഖാവ് വർഗീസ് ജോയ് അവതരിപ്പിച്ച പ്രമേയവും അയർലണ്ടിലെ വിലക്കയറ്ററും വർധിച്ചു വരുന്ന വീട്ടു വാടകയും പിടിച്ചു നിർത്തുന്നതിൽ അയർലണ്ടിലെ സർക്കാരിന്റെ പരാജയവും തുറന്നു കാട്ടി കൊണ്ട് സഖാവ് ജോൺ ചാക്കോ അവതരിപ്പിച്ച പ്രമേയവും ശ്രദ്ധേയമായിരുന്നു. തുടർന്ന് ക്രാന്തി ജോയിന്റ് സെക്രെട്ടറി മനോജ് ഡി മന്നാത്ത് ക്രാന്തിയുടെ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ക്രാന്തി ട്രെഷറർ അജയ് സി ഷാജി വരവ് ചിലവ് കണകുകളും അവതരിപ്പിച്ചു .റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്കും ജോയിന്റ് സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം 20 അംഗ ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.20 അംഗ സെൻട്രൽ കമ്മിറ്റി കൂടിയ ആദ്യ യോഗത്തിൽ അടുത്ത സമ്മേളനം വരെയുള്ള ക്രാന്തിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സഖാവ് ഷിനിത്തിനെ സെക്രട്ടറിയായും സഖാവ് മനോജ് ഡി മന്നാത്തിനെ പ്രസിഡന്റ് ആയും അനൂപ് ജോണിനെ ജോയിൻ സെക്രട്ടറിയായും ബിജി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആയും ജോൺ ചാക്കോയെ ട്രെഷറർ ആയും ഐക്യഘണ്ടെന തെരഞ്ഞെടുത്തു . ക്രാന്തിയുടെ പുതിയ സെക്രട്ടറി ഷിനിത്ത് പങ്കെടുത്ത എല്ലാ പ്രതിനിധി സഖാകൾക്കും നന്ദി അറിയിച്ചു.
Leave a Reply