യു കെ :- അഞ്ച് മക്കളുടെ പിതാവായ അൻപത്തിരണ്ടുകാരൻ സുഹൃത്തുക്കളെ സന്ദർശിക്കാനായി ലിവർപൂളിലേക്കുള്ള യാത്രയ്ക്കിടെ ബോട്ടിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജോൺ മോർലിയാണ് മകനോടും മകളോടുമൊപ്പമുള്ള യാത്രയ്ക്കിടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആരോഗ്യകരമായ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ മരണം തികച്ചും അപ്രതീക്ഷിതം ആണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. നാല് ആൺമക്കളും ഒരു മകളുമുള്ള ജോൺ കുടുംബത്തിനു വേണ്ടി തന്റെ ഭൂരിഭാഗം സമയവും ചെലവിടുന്ന ഒരാളായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. നിരവധി വർഷങ്ങൾ ലിവർപൂളിൽ ജീവിച്ച ശേഷം ഇപ്പോൾ ഡബ്ലിനിൽ താമസിക്കുന്ന ഇദ്ദേഹം മക്കളുമൊത്ത് തന്റെ സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിത മരണമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹാർട്ട് അറ്റാക്കാണ് മരണകാരണം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജോണിന്റെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാംതന്നെ ഞെട്ടലുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണാനന്തരചടങ്ങുകൾ അയർലൻഡിൽ എത്തിയശേഷം നടത്തുമെന്ന് ഇതിനായി നിരവധിപേരുടെ സഹായങ്ങൾ അഭ്യർത്ഥിക്കുന്നതായും സഹോദരി ഭർത്താവ് ഡേവ് വ്യക്തമാക്കി.