തോമസ് ചാക്കോ
മങ്കൊമ്പ് : കാലാകാലങ്ങളായി വെള്ളപ്പൊക്കവും , കൃഷിനാശവും , കുടിവെള്ള ക്ഷാമമും, മാറാരോഗങ്ങളും , തൊഴിലില്ലായ്മയുമായി ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതയെ കരകയറ്റുവാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ കുട്ടനാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നു. ഡെൽഹിയിലും , പഞ്ചാബിലും പരീക്ഷിച്ച് വിജയിച്ച ആം ആദ്മി പാർട്ടിയുടെ പ്രകൃതിക്ക് യോജിച്ച വികസന മാതൃക കുട്ടനാട്ടിൽ നടപ്പിലാക്കികൊണ്ട് അരവിന്ദ് കെജ്രരിവാളിന്റെ നന്മയുടെ രാഷ്ട്രീയം കുട്ടനാട്ടുകാരുടെ മനസ്സിൽ ഇടംനേടാനുള്ള പദ്ധതികളാണ് ആം ആദ്മി പാർട്ടിയൊരുക്കുന്നത്.
അതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം മുതൽ മണ്ഡലം മുഴുവനിലും താഴെ തട്ടിൽ ആം ആദ്മി പാർട്ടിയുടെ യൂണിറ്റുകൾ രൂപികരിച്ചുകൊണ്ട് നല്ലൊരു സംഘടന സംവിധാനം ഒരുക്കുവാനുള്ള ശ്രമങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടിയുടെ കുട്ടനാട് മണ്ഡലത്തിലെ ആദ്യ കൺവെൻഷൻ 24 ഏപ്രിൽ 2022 ന്, മങ്കൊമ്പിലെ ബ്രൂക്ക്ഷോർ ഹോട്ടലിൽ വച്ച് ആലപ്പുഴ ജില്ലാ കൺവീനർ ശ്രീമതി. സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെ നെഞ്ചിലേറ്റി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പുതിയ അംഗങ്ങൾക്ക് ഹാർദ്ദവായ സ്വീകരണവും , മെമ്പർഷിപ് വിതരണവും നൽകുകയുണ്ടായി. അതോടൊപ്പം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത് തല അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു.
കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മണ്ഡലം സെക്രട്ടറി ത്രിവിക്രമൻ പിള്ള എല്ലാവരേയും യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്തു. ജില്ലാ കമ്മറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് , ശ്രീ. ഷിനു ജോർജ്ജ് , ഡോ : സോമൻ , ശ്രീ. റോയ് മുട്ടാർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ട്രഷറർ ശ്രീ. ഷാജഹാൻ നന്ദി പ്രകാശനവും നടത്തി.
കേരളത്തിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നായ കുട്ടനാട്ടിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ദീർഘവീക്ഷണം ഇല്ലാതെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ കുട്ടനാട്ടിലെ കൃഷിയേയും ആവാസവ്യവസ്ഥയെയും പൂർണ്ണമായും തകർത്തു കളഞ്ഞു. എല്ലാ പാർട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ജനിച്ച നാടും വീടും ഉപേക്ഷിച്ച് കുട്ടനാട്ടിൽ നിന്ന് അടുത്തുള്ള ജില്ലകളിലേയ്ക്ക് കുടിയേറികൊണ്ടിരിക്കുന്നത്. ചെറിയൊരു മഴപോലും ഇന്നത്തെ കുട്ടനാടൻ ജനതയ്ക്ക് ദുരിതപൂർണ്ണമായ വെള്ളപ്പൊക്കം സമ്മാനിക്കുന്ന രീതിയിലേയ്ക്ക് കുട്ടനാട്ടിലെ തോടുകളും പുഴകളും മാറി കഴിഞ്ഞു.
ഈ അവസരത്തിലാണ് തങ്ങളെ വെറും വോട്ട് ബാങ്കായി മാത്രം കണ്ട പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ തള്ളികളഞ്ഞുകൊണ്ട് , ഇന്ത്യൻ ജനതയ്ക്ക് പ്രായോഗിക ക്ഷേമ രാഷ്ട്രീയം നടപ്പിലാക്കി വളരെ വേഗത്തിൽ വളരുന്ന ആം ആദ്മി പാർട്ടിയെ സ്വീകരിക്കാൻ കുട്ടനാടൻ ജനത തയ്യാറാവുന്നത്. കുട്ടനാട്ടിലും ആലപ്പുഴ ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമുള്ളവർ ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും , ചുരുങ്ങിയ നാളുകൊണ്ട് തന്നെ മാതൃകാപരമായ വികസന പ്രവർത്തനങ്ങളാൽ വാർത്തകളിൽ ഇടംനേടിയ ആം ആദ്മി പാർട്ടിയിലേയ്ക്ക് അംഗമാകുവാൻ , കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും ആളുകൾ മുന്നോട്ട് വരുന്നുവെന്നാണ് ആം ആദ്മി പാർട്ടിയുടെ കുട്ടനാട് നേതൃത്വം അറിയിക്കുന്നത്.
ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 8113804040 എന്ന ഫോൺ നമ്പറിൽ മിസ്ഡ് കോൾ ചെയ്തും , ഓൺലൈനിലൂടെയും , സോഷ്യൽ മീഡിയ ഗ്രൂപ്പികളിലൂടെയും അംഗമാകുവാനുള്ള സൗകര്യങ്ങൾ കമ്മിറ്റി ഒരുക്കിയിട്ടുണ്ട് . അതോടൊപ്പം ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെപ്പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായിട്ടുള്ള മീറ്റിംഗുകളും , ട്രെയിനിംഗുകളും പാർട്ടി ഒരുക്കുന്നുണ്ട് . ഇന്ത്യ മുഴുവനും നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്ന കെജ്രിവാളിന്റെ യൂറോപ്യൻ വികസന മാതൃകയിലൂടെ , തകർന്നടിഞ്ഞ കുട്ടനാടിനെ പുനർനിർമ്മിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിക്കുകയാണ് കുട്ടനാട്ടിലെ ആം ആദ്മി പ്രവർത്തകർ.
ജയ് ആം ആദ്മി പാർട്ടി
ജയ് അരവിന്ദ് കെജ്രിവാൾ
ചൂൽ വിപ്ലവം ഇന്ത്യ മഹാരാജ്യത്തിൽ പരക്കട്ടെ
ജന നന്മക്കായി ആം ആദ്മി വിപ്ലവം ജൈക്കട്ടെ ✊💪🇮🇳