കറാച്ചി യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നാല് പേരുടെ മരണത്തനിടയാക്കിയ ചാവേർ സ്‌ഫോടനം നടത്തിയ ഷാരി ബലോച്ച് എന്ന 30കാരിയായ യുവതിയ്ക്ക് ഉയർന്ന വിദ്യാഭ്യാസമുണ്ടെന്നും അവർ രണ്ട് കുട്ടികളുടെ അമ്മയാണെന്നും വ്യക്തമാക്കി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി എൽ എ) രംഗത്ത്. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഘടനയുടെ ആദ്യ വനിതാ ചാവേറുകൂടിയായ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളുള്ളത്.

ബലൂചിസ്ഥാൻ ടർബത്ത് പ്രവിശ്യയിലെ നിയാസർ അബാദ് സ്വദേശിനിയായ ഇവർക്ക് ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. ഇപ്പോൾ അവർ എം ഫില്ലിന് പഠിക്കുകയും ഒപ്പം ഒരു ശാസ്ത്രാദ്ധ്യാപികയായി ജോലി നോക്കുകയുമായിരുന്നു. മാത്രമല്ല ഇവരുടെ ഭർത്താവ് ഒരു ഡോക്ടർ കൂടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

രണ്ട് വർഷം മുൻപാണ് ഷാരി ബലോച്ച് ബി എൽ എയുടെ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള സ്വയം ത്യാഗ (സെൽഫ് സാക്രിഫൈസ്) സ്‌ക്വാഡിൽ ചേർന്നത്. രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായതിനാൽ സ്‌ക്വാഡിൽ നിന്ന് പുറത്തുപോകാനുള്ള് ഒരവസരം സംഘടന നൽകിയതാണ്. എന്നാൽ അവർ ഇത് നിരസിക്കുകയും സ്‌ക്വാഡിൽ തുടരാൻ തന്നെ തീരുമാനിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ചൈനയുടെ താൽപര്യങ്ങളെയും ചൈനീസ് പൗരന്മാരെയും ലക്ഷ്യം വച്ചാണ് ബി എൽ എ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാരാണ് കൊല്ലപ്പെട്ടത്.ദൗത്യം വിജയകരമായി നിർവഹിച്ചത് അബാദ് തുർബത്ത് സ്വദേശിനിയായ മജീദ് ബ്രിഗേഡിന്റെ ഫിദായദിൻ ഷാരി ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

കറാച്ചിയിൽ ചൊവ്വാഴ്ച ബി എൽ എയുടെ മജീദ് ബ്രിഗേഡ് ചൈനീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പേരെ വധിച്ചു. ചൈനയുടെ സാന്നിദ്ധ്യം ഇവിടെ വച്ച്‌പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഞങ്ങൾ ഇതിലൂടെ നൽകുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റിക്കുള്ളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം അദ്ധ്യാപകരുമായി പോകുകയായിരുന്ന വാനിലാണ് സ്‌ഫോടനം നടന്നത്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റിയൂട്ടിലെ ഡയറക്ടറായ ഹുവാങ് ഗ്യുപിങ്, ഉദ്യോഗസ്ഥരായ ഡിങ് മുപെങ്, ചെൻ സായ് എന്നിവരും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ഖാലിദുമാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിച്ച വാനിൽ ഏകദേശം 1 2ഓളം പേരുണ്ടായിരുന്നു.