ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് ഡോക്ടർ സ്ട്രെയിഞ്ചിലെ അഭിനേത്രി സാറ ഫയ്തിയനും ഭർത്താവ് വിക്ടർ മാർക്കിനുനെതിരെ കോടതി കേസ് എടുത്തിരിക്കുകയാണ്. പതിനാലോളം ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ പെൺകുട്ടിക്ക് 13 മുതൽ 15 വയസ്സു വരെയുള്ള സമയത്താണ് ഇരുവരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന പെൺകുട്ടിയുടെ പോലീസിനോടുള്ള ഏറ്റുപറച്ചിൽ നോട്ടിംഗ്ഹാം ക്രൗൺ കോടതി മുഖവിലക്കെടുത്തു. പെൺകുട്ടിക്ക് മദ്യം നൽകിയശേഷം സാറ അവരുടെ ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.

ഇതോടൊപ്പം തന്നെ താൻ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ എടുത്ത് ഇരുവരും സൂക്ഷിക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്ന് സാറയും ഭർത്താവും വ്യക്തമാക്കി. ഇരുവരുടെയും വിവാഹത്തിനു മുൻപാണ് ഈ സംഭവങ്ങൾ നടന്നത്. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ഇരുവരും നോട്ടിംഗ്ഹാമിൽ മാർഷ്യൽ ആർട്സ് ഇൻസ്ട്രക്ടർമാർ ആയിരുന്നു. തനിക്ക് നേരിടുന്ന ദുരനുഭവം പുറത്തുപറഞ്ഞാൽ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വാദം കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
	
		

      
      



              
              
              




            
Leave a Reply