മുന്‍ ജീവനക്കാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും നന്ദകുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എറണാകുളത്ത് വച്ച് നന്ദകുമാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് കാരണം. ഗൂഢാലോചന കേസില്‍ സ്വപ്നയൂം പി.സി ജോര്‍ജുമാണ് പ്രതികള്‍.
കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.
Leave a Reply