ലണ്ടനിൽ പോളിയോ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) ആണ് കണ്ടെത്തിയത്. മലിനജല സാമ്പിളുകളുടെ പരിശോധനയിലാണ് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാത്. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് കൂടുതൽ ബാധിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോ​ഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ​ഗുരുതരമായിരുന്നില്ല.