ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം പുരോഗമിക്കുന്തോറും വിവാദങ്ങൾ ഉയരുകയാണ്. ഇത്തവണ ഋഷി സുനക്കിന്റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് വിവാദം. ദ്വാരമുള്ള ഷൂ ധരിച്ച സുനക്കിനെതിരെയാണ് വിമർശനം. പ്രചാരണം പുരോഗമിക്കുന്നതിനാൽ സുനക് ബോധപൂർവം ധരിച്ചതാണെന്ന് പലരും പറയുന്നു. നോർത്ത് യോർക്ക്ഷെയറിലെ 1.5 മില്യൺ പൗണ്ടിന്റെ വസതിയിൽ നീന്തൽക്കുളത്തിന്റെ പണികൾ നടത്തുന്ന സുനക് ദ്വാരമുള്ള ഷൂ ധരിച്ചത് ബോധപൂർവമാണെന്ന വാദം ഉയർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പത്ത് പ്രദർശിപ്പിക്കുന്നത് അനുചിതമാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്കൽ മാർക്കറ്റിംഗ് വിദഗ്‌ദ്ധനായ പ്രൊഫ. പോൾ ബെയ്‌ൻസ് പറഞ്ഞു. 42 കാരനായ സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവർക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തി ഉണ്ടെന്നാണ് കണക്കുകൾ. അവർ രാജ്ഞിയേക്കാൾ സമ്പന്നരാണെന്നും പറയപ്പെടുന്നു.

“നമ്മുടെ രാജ്യത്ത് ആളുകളെ വിലയിരുത്തുന്നത് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെയല്ല, അവരുടെ സ്വഭാവവും പ്രവൃത്തിയും അനുസരിച്ചാണ് ഞങ്ങൾ അവരെ വിലയിരുത്തുന്നത്.” ചൊവ്വാഴ്ച കോ ഡർഹാമിലെ ഡാർലിംഗ്ടണിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളോട് സുനക് പറഞ്ഞു.