ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലെ റൺവേയിൽ രണ്ട് യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടുമുട്ടി. ആളപായം ഒന്നുമൊന്നും തന്നെയില്ല എന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 8 മണിയോടെ കൊറിയൻ എയർ 777 വിമാനം റൺവേയിൽ വെച്ച് ഐസ്‌ലാൻഡെയർ 767 വിമാനവുമായാണ് കൂട്ടിമുട്ടിയത്. എന്നാൽ പൂർണ്ണമായും ഇരു വിമാനങ്ങളും തമ്മിൽ അപകടകരമായ തരത്തിലുള്ള കൂട്ടിമുട്ടൽ നടന്നില്ല എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരിക്കുന്നത്. കൊറിയൻ വിമാനം രാത്രി ഏഴരയോടെ കൊറിയയിലെ സിയോളിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന ഐസ്‌ലാൻഡെയർ വിമാനത്തിലേക്ക് കൊറിയൻ വിമാനം കൂട്ടിമുട്ടുകയായിരുന്നു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡും ലണ്ടൻ ആംബുലൻസ് സർവീസും ഉടൻതന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകിയതായും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.