ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രി ലിസ് ട്രസ് നാളെ ബ്രിട്ടനിലെ ബഡ്ജറ്റ് വാച്ച്ഡോഗുമായി അടിയന്തര ചർച്ച നടത്തും. പൗണ്ടിന്റെ മൂല്യം ഇത്രയും താഴ്ന്നു പോയതിനെ തുടർന്നാണ് നീക്കം. മിനി ബജറ്റ് സംബന്ധിച്ച് ഉപദേശം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന അവകാശവാദങ്ങൾക്കിടയിലാണ് ചർച്ച നടക്കുന്നത്. വാച്ച്‌ഡോഗിന്റെ സമ്പൂർണ്ണ സാമ്പത്തിക പ്രവചനങ്ങളുടെ ആദ്യ ഡ്രാഫ്റ്റ് അടുത്ത ആഴ്ച അവതരിപ്പിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രിയും ചാൻസലർ ക്വാസി ക്വാർട്ടെങ്ങും ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി ചെയർമാൻ റിച്ചാർഡ് ഹ്യൂസിനെ കാണും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താമസിയാതെ തന്നെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലെ ധനസ്ഥിതിയിൽ നിന്ന് എങ്ങനെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഗവൺമെന്റിന്റെ പ്രസ്താവന ഉടൻ തന്നെ പുറത്തിറങ്ങും.

കൺസർവേറ്റീവ് എംപിമാരുടെ അഭ്യർത്ഥനയെ മാനിച്ച് നവംബർ അവസാനം വരെ കാത്തിരിക്കാൻ സാധ്യത വളരെ കുറവാണ്. വിഷയം അടിയന്തിരമായതിനാൽ ഇത് ഒരു മാസത്തിനുള്ളിലെങ്കിലും കൊണ്ടുവരണമെന്നും വിപണിയിൽ ആത്മവിശ്വാസം വർധിപ്പിക്കേണ്ടതുണ്ടെന്നും കോമൺസ് ട്രഷറി കമ്മിറ്റിയുടെ ടോറി ചെയർമാൻ മെൽ സ്‌ട്രൈഡ് പറഞ്ഞു. സ്ഥിരത പുനഃസ്ഥാപിക്കണമെങ്കിൽ നവംബർ അവസാനം കാത്തിരിക്കാൻ വളരെ ദൈർഘ്യമേറിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സാമ്പത്തിക തകർച്ച തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ഭയമുണ്ടെന്ന് കൺസർവേറ്റീവ് പാർട്ടി അഭിപ്രായപ്പെട്ടു.