ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അൻപത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും തങ്ങളുടെ ശരത്കാലത്ത് കോവിഡ് ബൂസ്റ്റർ ഡോസുകളും ഫ്ലൂ ജാബുകളും നാളെ മുതൽ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ കോവിഡ് വാക്സിനു വേണ്ടി 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 ദശലക്ഷം ആളുകളാണ് യോഗ്യരായിരിക്കുന്നത്. ഈ ശൈത്യകാലത്ത് കോവിഡിനോടൊപ്പം തന്നെ ഉയർന്ന അളവിൽ പനി പടരുമെന്ന ആശങ്ക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇംഗ്ലണ്ടിലുടനീളം ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഫാർമസികളിലും ജിപി സർജറുകളിലുമായി വാക്സിനുകൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം രണ്ടു മില്യൻ വാക്സിനുകളാണ് ഇതിനായി കൊണ്ടുവന്നത്. രാജ്യത്തുടനീളം ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് രംഗത്ത് വന്നു. ഈ വർഷം മാത്രം ഏകദേശം 33 ദശലക്ഷം ആളുകൾക്കാണ് സൗജന്യ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ശരത്കാലത്ത് വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരുപക്ഷേ വലിയ വെല്ലുവിളിയാകാൻ സാധ്യതയുള്ള ഈ ശൈത്യകാലത്തെ സമീപിക്കുമ്പോൾ കോവിഡ്, ഫ്ലൂ എന്നിവയ്ക്ക് എതിരായുള്ള സംരക്ഷണം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിസ് പ്രിച്ചാർഡ് കൂട്ടിച്ചേർത്തു.
Leave a Reply