ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും, ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി നിർണായക വെളിപ്പെടുത്തലുമായി ജെർമെയ്ൻ ജെനാസ് രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്ലബ് താരത്തെ വഞ്ചിച്ചതായും റൊണാൾഡോയ്ക്ക് ഇപ്പോൾ ടീമിൽ ഇടം പിടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനേജർ എറിക് ടെൻ ഹാഗിനെ താരം മാനിക്കുന്നില്ലെന്നും, നിർബന്ധിതനായി പുറത്താക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം 37 കാരനായ റൊണാൾഡോ ഓഗസ്റ്റിൽ ഓൾഡ് ട്രാഫോർഡിൽ ഇതിനെ കുറിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ടോക്ക്‌ടിവിക്ക് വേണ്ടി പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പോർച്ചുഗൽ ഇന്റർനാഷണലിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലബ്ബിലുണ്ടായിരുന്നവർ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയായിരുന്നു. 2013-ൽ സർ അലക്‌സ് ഫെർഗൂസന്റെ വിടവാങ്ങലിന് ശേഷം ക്ലബ്ബിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ജൂലൈയിൽ അദ്ദേഹത്തിന്റെ ഇളയ മകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ക്ലബ് അനുഭാവ പൂർണമായ സമീപനം കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് രാത്രികളിലായിട്ടാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.