യാത്രക്കിടെ കാറിന് തീപിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

നാട്ടുകാര്‍ വിവരം അറിയിച്ച ഉടനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും സുധിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനേ തീ പിടിക്കുകയായിരുന്നു.

കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അതുവഴി വന്നയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ തുറക്കാനായില്ല. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ത്തെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് പരവൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കാര്‍ കത്തുന്നതിന് മുമ്പ് സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവെടുത്തു.