വാർത്ത : ബെന്നി പാലാട്ടി

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്നേ വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യ സംഘടനയും, അംഗസംഖ്യയിൽ മുന്നിലുള്ളതും ആയ  മലയാളി അസോസിയേഷനായ  എസ്‌ എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച ക്ലയിറ്റൺ സ്കൂൾ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ടത്.

സാധാരണ അസ്സോസിയേഷനുകളിൽ നടക്കാറുള്ള പതിവ് വൈകിപ്പിക്കൽ ഒന്നും ഇല്ലാതെപറഞ്ഞ സമയത്തോട് കൂറുപാലിച്ചു ഉച്ചതിരിഞ്ഞു മൂന്നരക്ക് തന്നെ പരിപാടികൾ ആരംഭിച്ചു.

കൊറോണയുടെ പിടിയിൽ നിന്നും മോചിതരായ ഒരു മലയാളി സമൂഹത്തിന്റെ സന്തോഷത്തോടെ ക്രിസ്മസ്മ പുതുവത്സര പരിപാടിയിലേക്ക്  മടി കൂടാതെ കടന്നു വന്നു. കണ്ണിനും കാതിനും വിസ്മയങ്ങൾ തീർത്ത കലാവിരുന്നുകളും, മ്യൂസിക്കൽ നൈറ്റും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പ്രൗഢഗംഭീരമായി.

കൊറോണ മഹാമാരിക്ക് ശേഷം നടന്ന ആദ്യ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. എസ് എം എ യുടെ ഓണപരിപാടിയിൽ എഴുന്നൂറിൽ പരം ആൾക്കാർ എത്തിയപ്പോൾ 600 രിൽ പരം മലയാളികൾ ആണ് എസ്‌ എം എ യുടെ ക്രിസ്മസ് പുതവത്സര പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.

 

SMAയുടെ പുതുതായി ആരംഭിച്ച സിനിമാറ്റിക് ഡാൻസ് സ്കൂളിലെ കുട്ടികളും ക്ലാസിക് ഡാൻസ് സ്കൂളിലെ കുട്ടികളും മാറി മാറി അവതരിപ്പിച്ച കലാവിരുന്നുകൾ, കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ പാട്ടിന്റെ പാലാഴി തീർത്തപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ചുവട് വെച്ചപ്പോൾ ന്യൂകാസ്റ്റിലെ ക്ലയിറ്റൺ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി.

വിഭവസമൃദ്ധമായ ഭക്ഷണം കരുതിയ സമയത്തു തന്നെ വിളമ്പിയത് വന്നവർ അത്ഭുതത്തോടെ നീക്കിക്കണ്ടു. ഇത്രയധികം സമയ നിഷ്ട പാളിച്ച ഒരു മലയാളി പരിപാടികളും ഇന്നേവരെ സ്റ്റോക്ക് ഓൺ ട്രെന്റ് ദർശിച്ചിട്ടില്ല എന്നാണ് വന്നവർ സാക്ഷ്യം നൽകിയത്.

സിജിൻ ജോസ്, സെറീന സിറിൽ എന്നവർ ആരംഭിച്ച പ്രാർത്ഥനാഗാനത്തോടെ പൊതുസമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹോളിഡേയിൽ ആയിരുന്ന എസ് എം എ യുടെ പ്രസിഡന്റായ വിൻസെന്റ് കുര്യക്കോസിന്റെ അഭാവത്തിൽ  വൈസ് പ്രസിഡൻറ് ശ്രീ ജിജോ ജോസഫ് ആഘോഷങ്ങളുടെ ഉദ്ഘാടനവും, ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗത പ്രസംഗവും , മുൻ യുക്മ പ്രസിഡൻറ് ശ്രീ വിജി കെ പി ക്രിസ്മസ് സന്ദേശവും നൽകി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ബെന്നി പാലാട്ടി എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തപ്പോൾ പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ ബേസിൽ ജോസഫ് പരിപാടിയുടെ ക്രമാനുഗത പുരോഗതിക്കായി മുന്നിൽ നിന്ന് സഹായിച്ചു.  നൂറ് കണക്കിന് സ്റ്റോക്ക് മലയാളികൾ ഒത്തുകൂടിയപ്പോൾ എസ് എം എ യുടെ പരിപാടികളുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.

അഞ്ച് മണിക്കൂർ നീണ്ടു നിന്ന കലാപരിപാടികൾ ഒൻപത് മണിയോടെ അവസാനിച്ചപ്പോൾ താമസിച്ചു വന്നവർ നിരാശരായി. പരിപാടി ഗംഭീരമെന്ന് പറഞ്ഞു മടങ്ങിയ മലയാളികൾ, സമയ ക്ലിപ്തത പാളിച്ച അസ്സോസിയേഷൻ, ക്ലാസിക് പരിപാടികൾ അവതരിച്ച എസ് എം എ യുടെ കുട്ടികൾ, സ്വാദിഷ്ടമായ ഭക്ഷണം… സ്റ്റോക്ക് ഓൺ ട്രെന്റിൽ എസ് എം എ ക്ക് പകരം നിലക്കാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ വീണ്ടും കാണാം എന്ന പ്രത്യാശയോടെ എല്ലാവരും ഭവനകളിലേക്ക് യാത്രയായി….