ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യാത്രക്കാരുടെ മോശമായ പെരുമാറ്റത്തെ തുടർന്ന് മദ്യനയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ രംഗത്ത്. കൂടുതൽ മദ്യം നൽകുന്ന പതിവ് ഇതോടെ നിർത്തലാവുകയാണ്. ഇതിനെ കുറിച്ച് ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാർ കഴിഞ്ഞ ദിവസം പരാതി നൽകി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈന് കഴിഞ്ഞ ദിവസം ഡിജിസിഎ പിഴ ചുമത്തിയിരുന്നു.

പുതിയ മാറ്റത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. മദ്യം ഉപയോഗിക്കുന്ന യാത്രക്കാരെ തിരിച്ചറിയാനും, മദ്യപിച്ചു അവശരാകുമെന്ന് ഉറപ്പുള്ളവരെ കൂടുതൽ മദ്യപിക്കാൻ അനുവദിക്കരുതെന്നും ക്യാബിൻ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വിമാനക്കമ്പനികളുടെ നയങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ തീരുമാനം. യാത്രക്കാരുടെ സുരക്ഷിതത്വമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നും, പരാതികൾ ഇനിയും ഉണ്ടാവാതെ നോക്കാൻ പരമാവധി ശ്രമിക്കുമെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.

പുതുക്കിയ നിയമങ്ങൾ അനുസരിച്ചു, യാത്രക്കാർ മദ്യപിക്കുന്ന സാഹചര്യത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും ജാഗ്രത പുലർത്തണമെന്നാണ് പ്രധാനമായും പറയുന്നത്. യാത്രക്കാരുടെ പെരുമാറ്റത്തെ ട്രാഫിക് ചിഹ്നങ്ങൾ പോലെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ തരം തിരിക്കാം. യാത്രക്കാരുടെ പെരുമാറ്റത്തിൽ നിന്ന് ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്ന ആളുകളെ തിരിച്ചറിയാനും മറ്റ് സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അവരെ തരംതിരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
	
		

      
      



              
              
              




            
Leave a Reply