ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശാരീരിക ക്ഷമത, ഭക്ഷണക്രമം എന്നിങ്ങനെ 10 കാര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യത്തെ വിലയിരുത്താൻ ഒരുങ്ങി എൻ എച്ച് എസ്. ഒരു മനുഷ്യനെ സംബന്ധിച്ച് ആരോഗ്യം വളരെ പ്രധാനമാണ്. അതാത് മാസങ്ങളിൽ പലവിധമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും അത്യന്തികമായി മനുഷ്യന്റെ ആരോഗ്യം ഏകദേശം ഒരു പോലെ തന്നെയാണ്. അതിപ്പോൾ മദ്യം ഉപയോഗിക്കുന്നില്ലെന്നും, ഭക്ഷണം കുറവാണെന്നു പറഞ്ഞാലും ഒരുപോലെ തന്നെയാണ്.
ഇതിനെ തുടർന്നാണ് ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ 10 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസുമായി എൻഎച്ച്എസ് എത്തിയിരിക്കുന്നത്. പത്ത് ചോദ്യങ്ങളിൽ ആദ്യത്തേത് ഇപ്പോൾ എന്ത് തോന്നുന്നു എന്നുള്ളതാണ്. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥയ്ക്കോ എനർജി ലെവലിലോ ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക് നിങ്ങൾ മാറേണ്ടതുണ്ടെങ്കിൽ അതും ക്വിസ് വ്യക്തമാക്കുന്നു. എത്ര നേരം ഉറങ്ങുന്നു, പ്രഷർ നില എങ്ങനെയാണ് എന്നുള്ളതൊക്കെയാണ് മറ്റ് ചോദ്യങ്ങൾ.
ആവശ്യത്തിന് പണമോ സമയമോ ഇല്ലാത്തത് പോലെ ആരോഗ്യപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതിലേക്ക് നിങ്ങളെ നയിക്കുന്നതെന്താണെന്നും ക്വിസ് ചോദിക്കുന്നു. ആരോഗ്യകരമായി ഇരിക്കാൻ എന്താണ് നിങ്ങളെ സഹായിക്കുന്നത് എന്നുള്ളതാണ് അടുത്ത ചോദ്യം. എൻ എച്ച് എസ് വെബ്സൈറ്റിലാണ് ക്വിസ് ഉള്ളത്. ആരോഗ്യകരമായി എങ്ങനെ മുൻപോട്ട് പോകണം എന്നുള്ളതിനെ കുറിച്ച് കൂടുതൽ വിവരങ്ങളും ഇതിൽ പറയുന്നുണ്ട്. നിങ്ങളുടെ ഊർജ്ജ നില എങ്ങനെ വർദ്ധിപ്പിക്കാം, സ്വയം പരിചരണത്തിനായി എങ്ങനെ സമയം കണ്ടെത്താം എന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.
Leave a Reply