ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാറ്റ് ഹാൻകോക്ക് കാമുകി ജിന കൊളാഡൻ‌ജെലോയുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഹാൻകോക്ക്, ജിനയെ G7 ഉച്ചകോടിയിൽ യു‌എസ് സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം സ്വകാര്യ അത്താഴത്തിന് കൊണ്ടുപോയെന്നും ക്ഷണിച്ചെന്നും, എന്നാൽ ജിന ഈ അവസരം ആദ്യം നിരസിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന നിർണായക വിവരം. വാട്സാപ്പിലൂടെയാണ് ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. കൊളാഡഞ്ചലോയുമായുള്ള ബന്ധം പുറത്തായതിനെത്തുടർന്ന് രാജിവെക്കേണ്ടി വന്ന ഹാൻകോക്ക് പിന്നീട് ബന്ധം തുടരുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലേബർ എംപിയായ ബെൻ ബ്രാഡ്‌ഷോയാണ് ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പാർലമെന്റിൽ ആദ്യം അറിയിച്ചത്. മാറ്റ് ഹാൻകോക്കിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് അലൻ നിക്സണിന്റെ ഇടപെടലിനെ തുടർന്നാണ് തന്റെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായത്. പാൻഡെമിക് ഡയറീസ് എന്ന പുസ്തകം എഴുതുന്നതിനായി ഹാൻ‌കോക്കിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ദ ടെലിഗ്രാഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ജൂൺ മാസം 3,4 തീയതികളിൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് ഹെൽത്ത് ആയ സേവ്യർ ബെസെറയ്‌ക്കൊപ്പം അത്താഴവിരുന്നിനു ജിന കൊളാഡഞ്ചലോയെ ക്ഷണിച്ചെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

വാട്ട്‌സാപ്പ് ചാറ്റിൽ നിർബന്ധമാണോ എന്ന കൊളാഡഞ്ചലോയുടെ ചോദ്യത്തിന് ഹാൻകോക്ക് മറുപടി നൽകിയില്ലെന്നും വാട്സാപ്പ് ചാറ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ അതേസമയം, ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിനായുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് G7 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ജിന കൊളണ്ടാഞ്ചലോ പങ്കെടുത്തതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. വിഷയം വിവാദമായതോടെ വിശദീകരണവുമായി ജിന രംഗത്ത് വന്നു. സെക്രട്ടറിയുടെ നിർബന്ധത്തെ തുടർന്ന് ഉപദേശകയായിട്ടാണ് പങ്കെടുത്തത് എന്നാണ് വിശദീകരണം. വിഷയത്തിൽ, കൂടുതൽ തെളിവുകൾ ശേഖരിച്ചു മുന്നോട്ട് പോകാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.