ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച് 5 ഞായറാഴ്ച്ച ആറ് മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് സ. രഞ്ജിത്ത് വർക്കിയുടെ അദ്ധ്യഷതയിൽ ചേർന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉത്ഘാടനം ചെയ്യ്തു. യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ചരിത്രത്തെകുറിച്ചും സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു. ബ്രാഞ്ച് സെക്രട്ടറി സ. ജോഷി സൈമൺ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ, നാഷ്ണൽ കമ്മിറ്റി അംഗം സ. ബൈജുനാരായണൻ അനുശോചന പ്രമേയം അവതരിച്ചു. ജോയിൻ സെക്രട്ടറി സ. സുബാഷ് കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സ. സുബാഷ് (പ്രസിഡന്റ്) , സ. മാത്യു തോമസ് (സെക്രട്ടറി), മരിയ (വൈസ്പ്രസിഡൻറ്), അരുൺ (ജോ. സെക്രട്ടറി) , ജോമിൻ ( ട്രഷറർ), ബൈജു നാരായണൻ ( നാഷ്ണൽ കമ്മറ്റി ) എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി സ.രഞ്ജീവൻ, സ.ജോഷി, സ.ജസ്റ്റി, സ.സാജൻ, സ.ലിജോ എന്നിവരും സ്ഥാനമേറ്റു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ. മാത്യു തോമസ് നന്ദി പറഞ്ഞു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.












Leave a Reply