ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യൻ വംശജയായ അനിത റാണി. പഞ്ചാബ് സ്വദേശിനിയായ അനിത വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയതാണ്. മാധ്യമപ്രവർത്തന രംഗത്ത് തന്റേതായ കൈയൊപ്പ് ചാർത്തിയതിന് ശേഷമാണ് ഔദ്യോഗിക പദവിയിലേക്ക് കടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതു രംഗത്തും സ്ത്രീകള്‍ ഒന്നാമതായി എത്താന്‍ ഏഷ്യന്‍ കുടുംബങ്ങള്‍ നല്‍കുന്ന ശ്രദ്ധ വലുതാണെന്നും, ഇത് ലോകം മാതൃകയാക്കേണ്ട കാര്യമാണെന്നുമുള്ള അനിതയുടെ നേരത്തത്തെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഇതിനു തെളിവാണ് പുതിയ പദവി എന്നാണ് അനിതയുടെ ഭാഷ്യം. എന്നാൽ ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന റിഷിക്ക് എങ്ങനെ ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാനാകും എന്ന ചോദ്യം അനിതയുടെ കാര്യത്തിലും വിമര്‍ശകര്‍ ഉയര്‍ത്താനിടയുണ്ട്. ബ്രാഡ്ഫോര്‍ഡിലാണ് അനിത ജനിച്ചു വളർന്നത്. അവിടെ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെ ഈ പദവിയിൽ എത്താനാകുമെന്നാണ് അനിത ചോദിക്കുന്നത്. തന്റെ ജീവിതത്തില്‍ ബ്രാഡ്‌ഫോര്‍ഡ് എന്നും പ്രിയപ്പെട്ടതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ ഹിന്ദു കുടുംബത്തിലാണ് അനിതയുടെ ജനനം. മാധ്യമ പ്രവര്‍ത്തകയായി ജീവിതം ആരംഭിച്ച അനിത വളർന്നത് ഹിന്ദുവായ അച്ഛന്റെയും സിഖ് വിശ്വാസിയായ അമ്മയുടെയും തണലിലാണ്. ഭൂപീന്ദര്‍ റാഹേലാണ് ഭർത്താവ്. യുകെയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. യൂണിവേഴ്സിറ്റി തലപ്പത്ത് അനിത എത്തുന്നത് അതുകൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇന്ത്യൻ കാറുകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയും അനിതയുടെ സംഭാവനയാണ്. മാധ്യമ പ്രവർത്തകയായിരുന്ന അനിത, മികച്ചൊരു നർത്തകി കൂടിയാണ്.