ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയതിൽ ബ്രിട്ടന്‍ നടപടി എടുക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കേന്ദ്ര സർക്കാർ വെട്ടികുറച്ചു. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാൽ നിലവിലെ നടപടിക്ക് ലണ്ടനിലുണ്ടായ സംഭവമാണ് ആധാരമെന്നാണ് പുറത്ത് വരുന്ന വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പലവിധ ഭീഷണികൾ നില നിൽക്കുന്ന യുകെയിലും യൂറോപ്പിലും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് വേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് നടപടിയെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില രാജ്യങ്ങളുടെ എമ്പസി ഓഫീസുകൾക്ക് സുരക്ഷാ പ്രശ്നം ഇല്ലെന്ന വിലയിരുത്തലാണ് ഔദ്യോഗിക മന്ത്രാലയങ്ങൾക്ക് ഉള്ളത്. എന്നാൽ യുകെയിലുണ്ടായ ദാരുണമായ സംഭവത്തിൽ ആവശ്യത്തിന് സുരക്ഷയൊരുക്കാൻ അധികൃതർ തയാറായില്ലെന്നാണ് ഇന്ത്യയുടെ വിമർശനം.

ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഞായറാഴ്ചയാണ് ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെയും സമാനമായ ആക്രമണം ഉണ്ടായി. യുഎസ് സർക്കാർ ഇതിനെ ശക്തമായി അപലപിച്ചെങ്കിലും പ്രാദേശിക ഭരണകൂടം ഇതുവരെ കാര്യമായ നടപടികൾ എടുത്തിട്ടില്ല