ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഹോളിവിഷൻ മ്യൂസികിൻ്റെ പതിനാലാമത് വാർഷികത്തോട് അനുബന്ധിച്ച് സ്കോട് ലാൻ്റിലെ ഏറ്റവും വലിയ സംഘടനയായ യുസ്മ സംഘടിപ്പിച്ച സിംഫണി 23 ന് തിരശ്ശീല വീണു. ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മലയാളത്തിൻ്റെ പ്രിയ ഗായകൻ വിൽസൺ പിറവം സിംഫണി 23 ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിൽസൺ പിറവത്തിനെ പൊന്നാട അണിയിച്ച്‌ ആദരിക്കുന്ന ചടങ്ങ് നടന്നു. യുസ്മയുടെ അംഗ അസ്സോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. അതേ തുടർന്ന് യൂറോപ്പിൽ ആലാപനത്തിൽ മികവ് തെളിയിച്ച മുപ്പത് ഗായകർ സിംഫണി 23 ൽ ഗാനങ്ങൾ ആലപിച്ചു.. കാണികൾക്ക് ആസ്വദിക്കാൻ പാകത്തിന് എക്കാലത്തും തിളങ്ങി നിൽക്കുന്ന ശ്രുധി മധുരമായ ഗാനങ്ങളാണ് എല്ലാവരവും ആലപിച്ചത്.

വൈക്കം മുഹമ്മത് ബഷീറിൻ്റെ പൂവൻപഴം എന്ന ചെറുകഥയെ ആസ്പദമാക്കി നടത്തിയ ലഘു നാടകം സിംഫണി 23 ൽ കൗതുകമുണർത്തി. കുടിയേറ്റത്തിൻ്റെ രണ്ടാം തലമുറയിൽ നടക്കുന്ന സംഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരമായിരുന്നു പൂവൻപഴം റീ ലോഡഡ്. ചില വിവാദങ്ങൾ ഈ ലഘു നാടകം സമൂഹത്തിലുയർത്തുമെങ്കിലും സത്യം വിളിച്ചു പറയാൻ അവതാരകർ മറന്നില്ല എന്നത് ശ്രദ്ധേയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ പ്രശസ്ത ചിത്രകാരൻ ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ ആർട്ട് ഗാലറി പ്രത്യേക ജനശ്രദ്ധ നേടി. നൂറ് കണക്കിനാളുകൾ ഗാലറി സന്ദർശിച്ചു. ചിത്രരചനയിൽ നിന്ന് ലഭിക്കുന്ന പണം യുസ്മ ചാരിറ്റിയ്ക്ക് കൈമാറുമെന്ന് ഫെർണാണ്ടസ് പറഞ്ഞു. ആർട്ട് ഗാലറി തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ ഫെർണാണ്ടെസ് വരച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം വിറ്റുപോയി. അതൊരു വലിയ പ്രജോദമായെന്ന് ഫെർണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഭാരതത്തിൻ്റെ മുൻ പ്രസിഡൻ്റ് അബ്ദുൾ J കലാം, കലാഭവൻ മണി ലോകം കണ്ട മികച്ച ഫുട്ബോൾ താരം മെസ്സി എന്നിവരുടെ ചിത്രങ്ങളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്.
കോവിഡ് കാലത്തിന് ശേഷം സ്കോട് ലാൻ്റിൽ നടക്കുന്ന ആദ്യ പരിപാടി അവിശ്വസനീയമാംവണ്ണം വിജയിച്ചുവെന്ന് ഞങ്ങൾ മലയാളം യു കെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.