ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനത്തിൽ യാത്രക്കാരന് ദാരുണാന്ത്യം. വിമാനത്തിലെ മറ്റൊരു യാത്രക്കാരിയ്ക്ക് വയ്യാതെ വന്നതിനെ തുടർന്ന് പ്രാഥമിക ശ്രുശ്രൂഷകൾ നൽകുന്നത് നോക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഞായറാഴ്ച രാത്രി യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ടെനെറിഫിൽ എത്തിച്ചേരുകയായിരുന്നു. കോൺവാൾ എയർപോർട്ട് ന്യൂക്വേയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് സംഭവമെന്നും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു.

വയ്യാതെ വന്ന സ്ത്രീയ്ക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി. തുടർന്ന് എയർ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം, സംഭവസ്ഥലത്തെ ജെറ്റ് 2 ജീവനക്കാരുമായി പോലീസ് സംസാരിച്ചിരുന്നു. ഇന്ധനം നിറച്ച ശേഷം വിമാനം വീണ്ടും പറന്നുയർന്നു. രാത്രി 10 മണിയോടെ മാഞ്ചസ്റ്ററിൽ ലാൻഡ് ചെയ്തു. കൃത്യ സമയത്ത് നടത്തിയ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.

എന്നാൽ അപ്രതീക്ഷിതമായാണ് ഇത് കണ്ടു നിന്നായാൾ കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വരുമെന്നും അധികൃതർ പറയുന്നു.
	
		

      
      



              
              
              



