ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിൽ വിളമ്പുന്നത് നിലവാരം കുറഞ്ഞ ഭക്ഷണമാണെന്ന് റിപ്പോർട്ട്‌ . ആഹാരത്തിന്റെ നിലവാരം അനുസരിച്ചു റാങ്ക് ചെയ്യുന്ന ലീഗ് ടേബിളിൽ നിന്നാണ് ഇക്കാര്യം പുറത്ത് വന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ നൽകിയ റിവ്യൂ റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനം. ഇതിൽ ഏറ്റവും മോശമായ ഇടങ്ങൾ യോർക്ക്ഷെയറിലും ചെഷയറിലും ആണ്. വൃത്തിയുള്ള പരിസരങ്ങളിൽ നിന്ന്, ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നിരിക്കെ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലെയും സാഹചര്യം തികച്ചും വ്യത്യസ്തമാണ്.

കോവിഡ് 19 നു ശേഷം ആദ്യമായിട്ടാണ് എൻഎച്ച്എസ് ആശുപത്രികളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഗുണനിലവാരം റിപ്പോർട്ട് പുറത്തുവരുന്നത്. ഭക്ഷണം നൽകുന്ന സമയം, രുചി, വിളമ്പി നൽകുമ്പോഴത്തെ സാഹചര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ ഏറ്റവും മോശം, മികച്ചത് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുമുണ്ട്.

ഏറ്റവും മോശം ഭക്ഷണം നൽകുന്ന ആശുപത്രികൾ

1. ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 71.67 ശതമാനം

2. മിഡ് ചെഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.53 ശതമാനം

3. യോർക്ക് ആൻഡ് സ്കാർബറോ ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.85 ശതമാനം

4. വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 74.56 ശതമാനം

5. ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 77.49 ശതമാനം

ഏറ്റവും മികച്ച ഭക്ഷണം നൽകുന്നവ

1. ബുപ ഗ്രൂപ്പ്: 100 ശതമാനം

2. ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 99.03 ശതമാനം

3. റോയൽ ബെർക്‌ഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.62 ശതമാനം

4. ലിവർപൂൾ വിമൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.32 ശതമാനം

5. നോർത്ത് സ്റ്റാഫോർഡ്ഷയർ കമ്പൈൻഡ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ്: 98.25 ശതമാനം

6. ടോർബേ ആൻഡ് സൗത്ത് ഡെവോൺ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.08 ശതമാനം