പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു.
പക്ഷെ തുടക്കത്തിൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പ്രതികരിച്ചിരുന്നു.
പിന്നീട് പോലീസ് ഇയാളുടെ കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് തെളിയിച്ചത്. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Leave a Reply