അശ്വിൻ ശശികുമാർ
ബെൽഫാസ്റ്റ് മലയാളി അസോ സിയേഷന്റെ ആഭിമുഖ്യത്തിൽ വിഷു & ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്പെക്ട്രം സെന്ററിൽ നടന്ന പരിപാടി സംഘാടന മികവ് കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രസ്തുത ചടങ്ങിൽ വെച്ച് ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ വെബ്സൈസ്റ്റ് ലോഞ്ച് ചെയ്തു.ബെൽഫാസ്റ്റ് മലയാളി അസോസിയേഷൻ്റെ PRO ആയ അശ്വിൻ ശശികുമാർ ( AAKAS മീഡിയ ) രൂപകല്പന ചെയ്ത വെബ്സൈറ്റിൻ്റെ (https://bma.uk.com) ലോഞ്ചിങ്ങ് ബി എം എ സെക്രട്ടറി ജയൻ മലയിൽ, പ്രസിഡൻ്റ് സന്തോഷ് ജോർജ്ജ്വ്, വൈസ് പ്രസിഡൻ്റ് റെജി കെ സാമുവൽ, ട്രഷറർ അഭിലാഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈജു, കെവിൻ, ജേക്കബ് എന്നിവർ ചേർന്ന് സംയുക്തമായിട്ടാണ് നിർവ്വഹിച്ചത്.
വർത്തമാന കാലത്ത് ഏതൊരു സംഘടനയ്ക്കും വെബ്സൈറ്റ് മുഖേനയുള്ള ഓൺലൈൻ സാന്നിധ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഭാരവാഹികൾ പറഞ്ഞു.
ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി. അഹാന മജോവ്, ട്രിയ റോജിവ്, ഇവ ട്രീസ ജെബിൻ , ലയാൻ മാർക്സൺ അബ്രഹാം , ജൂലി മരിയ, രെഞ്ചു , ഹബീബ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങളും, ശരത്, സൈജു, സുനിൽ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കരോക്കെ ഗാനമേളയും ആസ്വാദക മനസ്സുകളിൽ ഇടം നേടുന്നവയായിരുന്നു. കർമ്മാ കലാകേന്ദ്രത്തിലെ അനുശ്രീ ഷിബു അവതരിപിച്ച ക്ലാസ്സിക്കൽ നൃത്തത്തോട് കൂടിയായിരുന്നു ബി.എം.എയുടെ വിഷു ഈസ്റ്റർ പരിപാടിയ്ക്ക് ഔദ്യോഗിക തുടക്കമായത്.മഹാഭാതത്തിലെ കാളിയ മർദ്ധനത്തിന്റെ നൃത്തരൂപം പുതുതലമുറയിൽ പെട്ട മലയാളി സമൂഹത്തിന്റെ ആസ്വാദക ഹൃദയത്തിൽ ഇടം നേടി.ഷാരോൺ ബെന്നി ആയിരുന്നു പരിപാടിയുടെ അവതാരക.
സംഘടനയുടെ ഭാവി പരിപാടികളുടെ ഡയറി വെബ്സൈറ്റിൽ അധികം വൈകാതെ തന്നെ പ്രസിദ്ധപ്പെടുത്തും.ഇതിന് ആവശ്യമായ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സംഘടനയിലെ അംഗങ്ങളുടെ ഹെൽത് & വെൽ ബിയിങ്ങിനും സാമൂഹിക ജീവിതത്തിലെ സന്തോഷങ്ങൾ മൂല്യ ബോധം കൈ വിടാതെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഈ വർഷത്തെ പരിപാടികൾ കൊണ്ട് ബി.എം.എ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ബി.എം.എ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് ഉപയോഗിച്ച് https://bma.uk.com/contact/
അംഗങ്ങൾ ആകാൻ ഭാരവാഹികൾ ബെൽഫാസ്റ്റ് മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു.
Leave a Reply