പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂൺ 13,14,15 (ചൊവ്വ ബുധൻ,വ്യാഴം)തീയതികളിൽ വൈകുന്നേരങ്ങളിൽ 7:25 മുതൽ രാത്രി 9:00 മണിവരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന ധ്യാനം പ്രശസ്ത തിരുവചന പ്രഘോഷകയും, ഫാമിലി കൗൺസിലറും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്നതാണ്.

പെന്തക്കോസ്ത് തിരുന്നാളിന് ശേഷം വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച ആഘോഷിക്കുന്ന തിരുഹൃദയ തിരുന്നാൾ, യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമ്മയേകുന്ന മുൾമുടി ചാർത്തി മുറിവേൽപ്പിക്കപ്പെട്ടു രക്തവും, വെള്ളവും ഒഴുകുന്ന അതോടൊപ്പം പ്രകാശം വലയം ചെയ്യപ്പെട്ട വിശുദ്ധ തിരുഹൃദയ പ്രതിച്ഛായയ്‌ക്ക്, ഭക്തിപൂർവ്വം സമർപ്പണവും ബഹുമാനവും ആരാധനയും അർപ്പിക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ പ്രധാനാചാര ദിനമാണ്.

തിരുഹൃദയ തിരുന്നാളിനു മുന്നൊരുക്കമായി നടത്തുന്ന ത്രിദിന ധ്യാനം ആല്മീയമായും,മാനസികമായും ഒരുങ്ങുവാനും, തിരുക്കർമ്മങ്ങളിൽ ഭക്തിപുരസ്സരം പങ്കുചേർന്ന് ദൈവിക സ്നേഹവും കൃപകളും ആർജ്ജിക്കുവാനും അനുഗ്രഹദായകമാവും.

ആൽമീയ കൃപകൾക്കു വാതായനം തുറക്കപ്പെടുന്ന വചനാഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Dates : June 13,14,15
Zoom- Meeting ID: 597 220 6305
Passcode : 1947

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിത്യേന വൈകുന്നേരങ്ങളിൽ 7:25 മുതൽ രാത്രി 9:00 മണിവരെ ഇതേ സൂം മീറ്റിംഗ് ഐഡിയും പാസ്കോഡും (ID: 597 220 6305, PW 1947) ഉപയോഗിച്ച് സൂം പ്ലാറ്റ്‌ഫോമിലൂടെ മാദ്ധ്യസ്ഥ പ്രാർത്ഥനയും തിരുവചന ചിന്തയും നടത്തിപ്പോരുന്ന അനുഗ്രഹദായകമായ ശുശ്രുഷകൾ തുടർന്നും ലഭ്യമാണെന്നും ഇതൊരു അറിയിപ്പായി കരുതുവാനും, സ്നേഹപൂർവ്വം പങ്കുചേരുവാൻ അഭ്യർത്ഥിക്കുന്നതായും സിസ്റ്റർ ആൻ മരിയ അറിയിച്ചു.