ന്യൂസ് ഡെസ്ക് മലയാളം യുകെ

ആളുകളുടെ വാർദ്ധക്യം കുറയ്ക്കുന്ന യൂത്ത് പില്ലുകളെ കുറിച്ചുള്ള പഠനം അവസാന ഘട്ടത്തിലെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ. മനുഷ്യരുടെയും എലികളുടെയും ചർമ്മകോശങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ‘വർഷങ്ങളോളം’ താമസിപ്പിക്കുന്ന ആറ് രാസ കോക്‌ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോളിക്യുലാർ ബയോളജിസ്റ്റും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ഡേവിഡ് സിൻക്ലെയർ പുതിയ കണ്ടെത്തലിനെ മനുഷ്യരുടെ ശരീരത്തിൻെറ പുനരുജ്ജീവനത്തിലേക്കുള്ള ചുവടുവയ്‌പ്പായാണ് അഭിസംബോധന ചെയ്‌തത്‌. അടുത്ത വർഷത്തിനുള്ളിൽ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാമെന്ന് സിൻക്ലെയർ ട്വിറ്ററിൽ കണ്ടെത്തലുകൾക്കൊപ്പം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻപ് വാർദ്ധക്യം അകറ്റാൻ ജനിതക എഡിറ്റിംഗ് എന്നറിയപ്പെടുന്ന ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു രീതി മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മരുന്ന് വിപണിയിൽ ലഭ്യമാകുമ്പോൾ ദശലക്ഷം ഡോളർ വിലമതിക്കും. ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിൽ യമനക ഘടകങ്ങൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ജീനുകളുടെ പ്രവർത്തനത്തിന് മുതിർന്ന കോശങ്ങളെ യുവ കോശങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കണ്ടെത്തി.

നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണം കോശങ്ങൾ വളരെ ചെറുപ്പമാകാതെയും അർബുദമായി മാറാതെയും വാർദ്ധക്യം അകറ്റാൻ കഴിയുമോയെന്ന ചോദ്യം ഉയർത്തിയിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രായമായ കോശങ്ങളെ അവയുടെ യുവാവസ്ഥയിലേക്ക്‌ പുനഃസ്ഥാപിക്കുന്ന ആറ്‌ കെമിക്കൽ കോക്‌ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എലികളുടെയും മനുഷ്യരുടെയും കോശങ്ങളിൽ കോക്‌ടെയിലുകൾ പരീക്ഷിച്ചതായി വിദഗ്ദ്ധ സംഘം പറഞ്ഞു