ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസിൽ കാർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അർജൻറീന സൂപ്പർതാരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഫോർട്ട് ലൗഡർഡേയിലായിരുന്നു സംഭവം. ഫ്ലോറിഡ സ്റ്റേറ്റ് പൊലീസിൻെറ അകമ്പടിയോടെ സഞ്ചരിച്ച മെസ്സിയുടെ കാർ ഒരു ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം മറുവശത്തുനിന്ന് വാഹനങ്ങൾ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവർമാരുടെ സമയോജിതമായി ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെസ്സിയുടെ വാഹനം മുന്നോട്ടു തിരിഞ്ഞ് ഇടത്തേയ്ക്ക് എടുത്തപ്പോൾ സൈറൺ മുഴക്കി പോലീസ് വാഹനവും മുന്നോട്ട് എടുത്തിരുന്നു. സൈറൺ കേട്ട് മറുവശത്തു വന്ന വാഹനങ്ങൾ വേഗത കുറച്ചതും അപകടം ഒഴിവാക്കാൻ കാരണമായി. അതേസമയം 36 കാരനായ മെസ്സിയാണോ കാർ ഓടിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്നാൽ അദ്ദേഹം കാറിൽ ഉണ്ടായിരുന്നതായി കരുതുന്നു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ഇദ്ദേഹം ജൂലൈ 21 ന് ലീഗ് കപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.