ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചരിത്രത്തിൽ ആദ്യമായി മേഴ്സി സൈഡ് കൗണ്ടിയിൽ നിന്ന് രണ്ടു മേയർമാരും (ലിവർപൂൾ Marry Ramsussen and നോസിലി കൗൺസിൽ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളിൽ പങ്കെടുത്തത് ഓണ ആഘോഷങ്ങൾക്ക് ലിവർപൂളിൽ പത്തര മാറ്റ് പകിട്ട് ഏകി. ലിവർപൂളിലെ മനോഹരമായ നോസിലി ലെസർ സെന്ററിൽ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങൾ.
വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാടjവും , കിടിലൻ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, അരി കൊമ്പനും, ലിവർപൂളിലെ സുന്ദരൻമാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷൻ ഷോയും, യൂറോപ്പിൽ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങൾ ആയ തകർപ്പൻ ഡാൻസുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..
രണ്ട് മേയർമാരും, ലിമ പ്രസിഡന്റ് ശ്രീ ജോയി അഗസ്തി, ലിമ സെക്രട്ടറി ശ്രീ ജിനോയ് മാടൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
തദവസരത്തിൽ GCSC & A Level പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ലിമ സർട്ടിഫിക്കറ്റുകൾ മേയർമാർ കുട്ടികൾക്ക് നൽകി ആദരിക്കുകയും ചെയ്തു. GCSC ക്ക് ഉയർന്ന മാർക്ക് വാങ്ങി അവാർഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാർഡ് നേടിയത് മരിയ സോജനും ആണ്. തുടർന്ന് ലിമയുടെ ട്രസ്റ്റീ ശ്രീ ജോയ്മോൻ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങൾ ഓണം സ്പെഷ്യൽ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി ശുഭപരjവസാനിച്ചു
Leave a Reply