ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28 -ന് നടക്കുന്ന ഈ വർഷത്തെ മലയാളം യു കെയുടെ അവാർഡ് നൈറ്റിൽ സ്റ്റം ( സയൻസ് ടെക്നോളജി എൻജിനീയറിങ് & മാത്‍സ് ) ഇക്വാളിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് ഡോ മൃദുല ചക്രബർത്തിയാണ്. സയൻസിലൂടെ സാമൂഹിക മാറ്റങ്ങൾ നടത്തുവാനായി നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങൾക്കാണ് മൃദുലയെ ഈ അവാർഡിന് അർഹയാക്കിയത്. നിരവധി ഇടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഇവർ. ഇന്ത്യയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബി എ ഓണേഴ്സ് ബിരുദം നേടിയ ഇവർ, പിന്നീട് ഐഐടിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടി. അതിനു ശേഷം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്‌ളൈഡിൽ നിന്നും ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടുകൂടി സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവും മൃദുല കരസ്ഥമാക്കി.

പഠനത്തിനുശേഷം തന്റേതായ വ്യക്തിമുദ്ര പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ഉണ്ടാക്കുന്നതിന് മൃദുലക്ക് സാധിച്ചു. ക്യാബിനറ്റ് ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രിൻസിപ്പൽ എൻജിനീയറായും, സ്കോട്ടിഷ് ഗവൺമെന്റിന്റെ ടെക്നിക്കൽ എക്സ്പർട്ടായും മറ്റും മൃദുല തന്റെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീമൻസ് യു കെ ലിമിറ്റഡിൽ പ്രിൻസിപ്പൽ എൻജിനീയറായും, ഇന്നോവെയർ യു കെയിൽ ബിസിനസ് ഇന്നോവേഷൻ അഡ്വൈസറായും മറ്റും സുത്യർഹമായ സേവനം നടത്തുന്നതിന് മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. 1981 മുതൽ റ്റിയുവി എസ് യുഡിയിൽ മുഖ്യ കൺസൾട്ടൻഡ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് മൃദുല.

കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഗ്ലാസ്‌ഗോയിലും പരിസരത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുന്ന സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അവർ സമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സഹായഹസ്തം നീട്ടുവാൻ മൃദുലയ്ക്ക് സാധിച്ചു. അവർക്കായി ഭക്ഷണം, അക്കമഡേഷൻ മുതലായവ കണ്ടെത്തുന്നതിനും അതോടൊപ്പം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ വന്ദേ ഭാരത് മിഷനിലൂടെ അവരെ തിരികെ അയക്കുന്നതിന് നേതൃത്വം നൽകുവാനും മൃദുലയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്ക് വേണ്ടിയുള്ള മൃദുലയുടെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ബംഗാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും അവരെ സാമൂഹിക ബഹിഷ്കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1971-ൽ ഗ്ലാസ്ഗോയിൽ സ്ഥാപിതമായ ബംഗാളി കൾച്ചറൽ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. മൃദുല ചക്രബർത്തി. ഈസ്റ്റ്‌ റെൻഫ്രൂഷെയർ ഫെയ്ത് ഫോറത്തിന്റെ ചെയർപേഴ്സനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ആയും മൃദുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. മൃദുല ചക്രബർത്തി സ്കോട്ട് ലൻഡിലെ മലയാളി സമൂഹവുമായിട്ട് അടുത്ത പ്രവർത്തിക്കുകയും യുസ്മയുടെ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

ഗ്ലാസ് ഗോയില് നിരവധിയുള്ള ഇന്ത്യൻ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ് ഇത്. അതോടൊപ്പം തന്നെ സ്കോട്ടീഷ് എത്ത്നിക് മൈനോറിറ്റി സ്പോർട്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, ഗ്ലാസ്ഗോയിലെ ടാഗോർ സെന്ററിന്റെ ചെയർപേഴ്സണലായും തുത്യർഹമായ സേവനം മൃദുല അനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് പീസ് ആർട്ട്സ്, ഗ്ലാസ്ഗോ ഹിന്ദു മന്ദിറിന്റെ എക്സിക്യൂട്ടീവ് മെമ്പർ, എടിൻബറോയിലെ കൽക്കട്ട ഹെറിറ്റേജ് ട്രസ്റ്റിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് മൃദുല.

താനായിരുന്നു ഇടങ്ങളിൽ എല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി മൃദുല ശ്രമിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ യുകെ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്, ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ ഉപദേശകയായി മാറുന്നതിനും മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാലഘട്ടത്തിൽ ക്യാബിനറ്റ് ഓഫീസുമായി ചേർന്ന് പോളിസി ആക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ മൃദുലയ്ക്ക് സാധിച്ചത് അവിസ്മരണീയ നേട്ടമാണ്.

തന്റെ പ്രവർത്തന മികവുകൾക്കായി നിരവധി അവാർഡുകളും മൃദുലയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ചതാണ് 2023 ജൂൺ 2 ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സമയത്ത് മൃദലയ്ക്ക് ലഭിച്ച എംബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) അവാർഡ്. സമൂഹത്തിന് നൽകിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മൃദുലയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ പത്മ പുരസ്കാരങ്ങൾക്കും മൃദുലയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിൽ ഹൌസ് ഓഫ് ലോർഡ്സിന്റെ ഗ്ലോബൽ നോൺ റസിഡന്റ് ഇന്ത്യൻ അവാർഡ് ഫോർ കോൺട്രിബ്യൂഷൻ ടു ബ്രിട്ടീഷ് സൊസൈറ്റിയും മൃദുലയെ തേടിയെത്തി. സയൻസ്, എൻജിനീയറിങ് രംഗത്ത് നൽകിയ അമൂല്യ സേവനങ്ങൾക്കാണ് ഈ അവാർഡ്. 2009 ൽ അസോസിയേഷൻ ഫോർ ഇന്ത്യൻ ഓർഗനൈസേഷൻ ഗ്ലാസ്ഗോയും സയൻസ് രംഗത്തെ സേവനങ്ങൾക്ക് മൃദുലക്ക് അവാർഡ് നൽകി. 2008 ൽ നോൺ റസിഡന്റ് ഇന്ത്യൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹിന്ദ് രത്തന്‍ അവോർഡും മൃദുലയുടെ കരിയറിലെ പൊൻതൂവലാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

മലയാളം യുകെ അവാർഡ് നൈറ്റ് 2023: മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം 500 പൗണ്ട് വീതം. കൂടുതൽ വിവരങ്ങൾ അറിയാം

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229

തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.