ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലെ 92 ചരിത്രപരമായ കൗണ്ടികളും 99 ആചാരപരമായ കൗണ്ടികളും 148-ലധികം ഭരണപരമായ ‘കൗണ്ടികളും’.വച്ച് നോക്കിയാലുണ്ടല്ലോ അളിയാ ….
സൗത്തെൻഡ് തന്നെ പുലി …
സംശയമുണ്ടോ… ഉണ്ടേൽ വരീനെടാ മക്കളെ അടുത്ത ഓണ തിമർപ്പിലേക്ക് …..

ദേ … ഈ കഴിഞ്ഞ ക്രിസ്സ്തുമസ് ന്യൂ ഇയർ ….സൗത്തെന്റിലേക്കാണങ്കിലെ ഞങ്ങൾ വരൂ എന്ന് പറഞ്ഞു നിന്ന… നമ്മുടെ പാലാ പള്ളി പാടി ഹിറ്റാക്കിയ ഞങ്ങടെ സ്വന്തം അഭിമാനമായ നകുലും കൂട്ടരും ….
അവരിവിടെ വന്ന് തണുപ്പിൽ ഇരുണ്ടു ഉറഞ്ഞു കിടന്നിരുന്ന ഞങ്ങടെ ഹൃദയങ്ങളെ കുത്തിപ്പൊക്കി ഉണർത്തി ആഹ്ളാദിപ്പിച്ചു….
ഇനിയും ഞങ്ങൾ വരുമെന്ന ഉറപ്പുനൽകി യാത്രയായി …..

അവരെക്കാളും മികവുറ്റ കാഴ്ച രമണീയത ഒരുക്കിയ ഞങ്ങടെ സൗത്തെൻഡ് വിമൻസ് പെണ്ണുങ്ങൾ …..അവരുടെ ആട്ടവും പാട്ടും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ ഷോ ….കണ്ടത് മുതൽ തലയിൽ കിടന്ന് കറങ്ങി കറങ്ങി പിന്നെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കിറ്റ് …
അവരുടെ കുട്ടികളുടെ വിഭവസമൃദ്ധമായ വിവിധയിനം പരിപാടികൾ … അവർക്ക് വേണ്ടത്ര ഉണർവ്വും ആവേശവും പ്രോത്സാഹനവും കൊടുത്തു കൂടെ കൂടിയ ആണുങ്ങൾ ….കൂടാതെ എല്ലാവരുടെയും ആവേശത്തിമർപ്പിൽ അവർക്ക് കട്ടക് സപ്പോർട്ട് നൽകി കൂടെ നിന്ന സൗത്തെന്റ്‌ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്‌ കുര്യനും കൂട്ടരും …..

അപ്പോൾ കാര്യ പരിപാടികൾ അവിടെ അവസാനിച്ചോ എന്നുചോദിച്ചാൽ ഇല്ല ……സ്ത്രീകൾ ഒട്ടും പിന്നോക്കം നിൽക്കണ്ടവരല്ല എന്ന് പറഞ്ഞു അവരു കൂടെ ഇവിടുത്തെ ആൺപടയ്ക്കൊപ്പം കൂടെ കൂട്ടി മാതൃക കാണിച്ച സൗത്തെൻഡ് ട്രസ്റ്റി മെംബേഴ്സ് ….
അങ്ങനെ സൗത്തെന്റ്‌ മലയാളി അസോസിയേഷന്റെ കാതലായ ഭാഗമാകാൻ ഭാഗ്യം ലഭിച്ച …വൈസ് പ്രസിഡന്റ് മിനി സാബു….ജോയിൻ സെക്രട്ടറി ഡോ . ദിവ്യശ്രീ …ട്രസ്റ്റി അംഗങ്ങളായ അമിത ബാബു…ഡെയ്സി ജോർജ് ….ദീപ്തി സാബു …..അവരെയെല്ലാം പൂർണ്ണ ഹർഷാരവത്തോടെ തന്നെ സൗത്തെന്റിലെ മെംബേഴ്സ് ഏറ്റെടുത്തു ….

അതും കൂടാതെ അമ്മമാരേ വെല്ലുന്ന മക്കടെ പെർഫോർമൻസ് ….
മക്കളെ വെല്ലുന്ന അമ്മമാരുടെ ഫാഷൻ ഷോ …. സ്കിറ്റ് ….
അവരെയും വെല്ലുന്ന ഡി ജെ ….അവരുടെയെല്ലാം ഭാവങ്ങളെ അതി മനോഹരമായി ക്യാൻവാസിൽ ഒപ്പിയെടുത്തുകൊണ്ട് ഓടിനടന്ന സൗത്തെന്റിന്റെ സ്വന്തം അഹങ്കാരമായ ക്യാമറാമാൻ ജിതിൻ ….കൂടെ നാവിനു രുചിയേകാൻ അപ്പവും മട്ടൻ സ്റ്റ്യൂവും താരമായ അതിഭീകര സദ്യ ഒരുക്കി ഞങ്ങളെ വരവേറ്റ ‌ …അവരുടെ പേര് പോലെ തന്നെ ഹോട്ടായ “റെഡ് ചില്ലി “സൗത്തെന്റിലെ റെസ്റ്റോറന്റ്….

എന്റമ്മൊ…. പറയാനാണേൽ ഇനീം ഉണ്ടേറെ പറയാൻ … അതിനാൽ അടുത്ത തവണ ഞങ്ങടെ സമുദ്ര തീരമായ സൗത്തെന്റിലേക്ക് ട്രെയിൻ ബുക്ക് ചെയ്തോളോ …….