ന്യൂസ് ഡെസ്ക് മലയാളം യുകെ
ചിചെസ്റ്ററിൽ താമസിക്കുന്ന യു കെ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിൽ അതിരമ്പുഴ സ്വദേശിയായ കല്ലുങ്കൽ സജിയാണ് മരിച്ചത്. ഭാര്യ നാട്ടിൽ അവധിക്ക് പോയതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ നാട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ചിചെസ്റ്റർ സെൻറ് റിച്ചാർഡ് ഹോസ്പിറ്റലിൽ ആണ് സജി ജോലി ചെയ്തിരുന്നത്. ബ്രൈറ്റണിൽ നിന്ന് ചിചെസ്റ്ററിലേയ്ക്ക് ഏതാനും വർഷം മുമ്പാണ് സജിയും കുടുംബവും താമസം മാറിയെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്.
സജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply