കണ്ണൂർ മോറാഴ സ്വദേശി ഗീതയ്ക്ക് സമീക്ഷ യുകെ നല്‍കുന്ന വീടിന്‍റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും. സമീക്ഷ യുകെ ലണ്ടൻഡെറി മുൻ യൂണിറ്റ് സൈക്രട്ടറി ജോഷി സൈമണിന്‍റെ മകൻ റുവൻ സൈമണിന്‍റെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ചു നല്‍കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂവേരിയ്ക്കടുത്ത് എളമ്പരേത്ത് പണിത പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഗീതയും കുടുംബവും. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞാണ് സമീക്ഷ വീട് വച്ചുനല്‍കാൻ മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കൂടിയായപ്പോള്‍ വീടുപണി പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ റുവൻ സൈമണിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ, സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ്‌ ഭാസ്കരൻ പുരയിൽ എന്നിവർ പങ്കെടുക്കും. ഈ കാരുണ്യപ്രവർത്തനത്തോട് ചേർന്നുനിന്ന എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.