ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക് ഫീൽഡിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ചു. 40 വയസ്സുകാരിയായ ലിസ എൽവുഡ് ആണ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയത്. തൻറെ ജന്മദിനം ആഘോഷിക്കുന്ന രാത്രിയിലാണ് ഭർത്താവുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായ സംഭവം അരങ്ങേറിയത്.
കൊലപാതക കുറ്റം ആദ്യം നിഷേധിച്ച എൽവുഡ് ആക്രമണത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ലീഡ്സ് കോടതി എൽവുഡിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. മദ്യത്തിന് അടിമയായാണ് പ്രതി കുറ്റം ചെയ്തത്. പക്ഷേ അത് ശിക്ഷയിൽ നിന്ന് ഇളവ് നൽകുന്നതിന് മതിയായ കാരണമല്ലെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞു.
മരിച്ച റയാന്റെ കുടുംബജീവിതം സന്തുഷ്ടമോ ആരോഗ്യകരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നു എന്നും എന്നാൽ ഒരിക്കലും അത് അയാളുടെ ജീവൻ എടുക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് അയാളുടെ സഹോദരി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഡബ്ലിൻ സ്വദേശിയായ ലിസ എൽവുഡ് 2019 -ലാണ് റയാനോടൊപ്പം വെയ്ക്ക് ഫീൽഡിൽ ജീവിതം ആരംഭിച്ചത്. കുറച്ചുകാലത്തിനുശേഷം ഇരുവരും വിവാഹിതരായി. മദ്യപിച്ച അവസ്ഥയിലായിരുന്നതു കൊണ്ട് സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന നിലപാടാണ് വിചാരണവേളയിൽ ലിസ സ്വീകരിച്ചത്.
Leave a Reply