ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയിമയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ഏപ്രിൽ 13 -ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപതോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേര് പങ്കെടുത്തു. ലക്ഷിമി ഹരിലാലിന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര, ഡിജെ തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. പുതിയതായി എത്തിച്ചേർന്ന അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു.
അംഗങ്ങളുടെ ജനുവരി മുതൽ ഏപ്രിൽ വരെ ഉള്ള ജന്മദിനങ്ങളും വിവാഹാ വാർഷികാങ്ങളും കേക്ക് മുറിച്ചു ആഘോഷിച്ചു. പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രി സോണിസ് ഫിലിപ്പ് സ്വാഗതവും ട്രെസറെർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ഷാജിത് സി.പി. ജോൺസൻ സാമുവേൽ, ജോബിൻ ജോസഫ്, ബിനീഷ് പൗലോസ്, ടോമി ജോസഫ്, ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനീ മോൻസി , അജി സോണിസ്, ആശ ഡാനിയേൽ, റ്റീന ബിനീഷ്, ലിസ ടോമി മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.
Leave a Reply