ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷത്തിലെ ഏറ്റവും ചൂടു കൂടിയ ദിവസത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. ഇന്ന് ഞായറാഴ്ച ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇന്ന് താപനില 28 °C ( 82.4 F) ലേയ്ക്ക് എത്താനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


യുകെയിൽ ഉടനീളം ഈ വർഷത്തെ ഏറ്റവും ചൂടു കൂടിയ ദിനമാണ് കഴിഞ്ഞുപോയത് എന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു . വെയിൽസിലെ ഗോഗെർദ്ദാനിൽ 25.1 ഡിഗ്രി സെൽഷ്യസും നോർത്തേൺ അയർലൻഡിൽ മഗില്ലിഗനിൽ 23.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ യുകെയുടെ പല ഭാഗത്തും ഇടിമിന്നലോടെ മഴയുണ്ടാകുമെന്ന യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.