ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ മെക്സിക്കൻ അംബാസിഡറിന് ഈ വർഷം ആദ്യം സ്ഥാനചലനം സംഭവിച്ചതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എംബസിയിലെ ഒരു ജീവനക്കാരനെതിരെ അദ്ദേഹം തോക്ക് ചൂണ്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നാണ് മെക്സിക്കോയിലെ അംബാസിഡർ ആയിരുന്ന ജോൺ ബെഞ്ചമിന്റെ സ്ഥാനം നഷ്ടപ്പെട്ടത് എന്നാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. യുകെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസ് (എഫ്‌സിഡിഒ) ബെഞ്ചമിൻ്റെ നടപടിയെ ക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഘാനാ, ചിലി എന്നീ സ്ഥലങ്ങളിൽ അംബാസിഡർ ആയതിനു ശേഷമാണ് ബെഞ്ചമിൻ മെക്സിക്കോയിലെത്തിയത്. എക്സിൽ ധാരണം ഹോളോവർ ഉള്ള അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. കടുത്ത സംഗീത പ്രേമിയായിരുന്ന അദ്ദേഹം യുകെയിലെ പ്രധാന സംഗീത ബാൻഡുകൾക്ക് മെക്സിക്കോയിൽ വരുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. 2021 ലാണ് ബെഞ്ചമിൻ മെക്സിക്കോയിൽ അംബാസിഡറായി ചാർജ് എടുത്തത്.

മയക്കുമരുന്ന് മാഫിയകൾ നിയന്ത്രിക്കുന്ന സിനലോവ, ഡുറങ്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലാണ് അദ്ദേഹം തോക്ക് ചൂണ്ടിയ സംഭവം നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമാശയായി ചെയ്തതാണെങ്കിലും തൻറെ പദവിക്ക് നിരക്കാത്തതാണ് ബെഞ്ചമിന്റെ പ്രവർത്തിയെന്ന് പറഞ്ഞാണ് വിമർശനം ഉയർന്നു വന്നത്. മെക്സിക്കോയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ നിരവധി പേരാണ് ഓരോ വർഷവും ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷം മെക്‌സിക്കോയിൽ 30,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.