ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുതിയ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖല ആരംഭിക്കാൻ പോകുന്നു. ഡേവ്സ് ഹോട്ട് ചിക്കൻ യുകെയിലും അയർലൻഡിലുമായി 60 സ്ഥലങ്ങളിലാണ് തുറക്കാനിരിക്കുന്നതു. 2025 ആരംഭത്തോടെ റെസ്റ്റോറൻ്റ് തുറക്കുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ച ഡേവ്സ് ഹോട്ട് ചിക്കൻെറ ജംബോ ചിക്കൻ സ്ലൈഡർസിന് ആരാധകർ ഏറെയാണ്.
മുൻനിര ഓപ്പറേറ്റർമാരായ അസുറി ഗ്രൂപ്പിൻെറ സഹരണത്തോടെ ഡേവ്സ് ഹോട്ട് ചിക്കനെ യുകെയിൽ ഉടനീളം ജനസ്വീകാര്യത ഉള്ള ബ്രാൻഡ് ആക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡേവ്സ് ഹോട്ട് ചിക്കനിലെ വിദഗ്ദ്ധർ ഇപ്പോൾ. യുകെയിലെ ആദ്യത്തെ സ്റ്റോർ ഉടൻ തുറക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴെന്ന് ഡേവ്സ് ഹോട്ട് ചിക്കൻ സിഇഒ ബിൽ ഫെൽപ്സ് പറയുന്നു. യുകെയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് അസുറി ഗ്രൂപ്പ്.
നിലവിൽ ഇറ്റാലിയൻ റെസ്റ്റോറൻ്റുകളായ സിസി, ആസ്ക് ഇറ്റാലിയൻ , കൊക്കോ ഡി മാമ എന്നിവയും മെക്സിക്കൻ ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറൻ്റായ ബൂജുമുമായും അസൂറി ഗ്രൂപ്പിന് കരാർ ഉണ്ട്. സുഹൃത്തുക്കളായ ഡേവ് കോപുഷ്യൻ, അർമാൻ ഒഗനേഷ്യൻ, ടോമി റുബെനിയൻ എന്നിവർ ചേർന്ന് 2017-ൽ ഒരു കാർ പാർക്കിൽ വെറും 900 ഡോളറിൽ തുടങ്ങിയ ഡേവ്സ് ഹോട്ട് ചിക്കന് ഇപ്പോൾ യുഎസിലുടനീളം 200-ലധികം റെസ്റ്റോറൻ്റുകൾ ഉണ്ട്. ഗായകരായ ഡ്രേക്ക്, അഷർ, നടൻ സാമുവൽ എൽ. ജാക്സൺ എന്നിവരുൾപ്പെടെയുള്ളവർ കമ്പനിയുടെ നിക്ഷേപകരാണ്. ചിക്-ഫിൽ-എ യുകെയിൽ വരാനിരിക്കെയാണ് കമ്പനിയുടെ ഈ നീക്കം
Leave a Reply